കേന്ദ്ര ഏജൻസികളെ വെച്ച് സംസ്ഥാനങ്ങളെ അസ്ഥിരപ്പെടുത്തുന്നുവെന്ന് കേരളത്തിലെത്തിയ ഗെഹ്ലോട്ട്

കേന്ദ്ര ഏജൻസികളെ വെച്ച് സംസ്ഥാനങ്ങളെ അസ്ഥിരപ്പെടുത്തുന്നുവെന്ന് കേരളത്തിലെത്തിയ ഗെഹ്ലോട്ട്

കേന്ദ്ര ഏജൻസികളെ വെച്ച് സംസ്ഥാന സർക്കാരുകളെ കേന്ദ്രസർക്കാർ അസ്ഥിരപ്പെടുത്തുകയാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രിയും എഐസിസി നിരീക്ഷനുമായ അശോക് ഗെഹ്ലോട്ട്. സംസ്ഥാനത്ത് ഇടത് സർക്കാരും നേതാക്കളും നിരന്തരം ഉന്നയിക്കുന്ന ആക്ഷേപമാണ് ഗെഹ്ലോട്ടും ആവർത്തിച്ചിരിക്കുന്നത്.

സിബിഐയുടെ പക്ഷപാതിത്വത്തെയും ഗെഹ്ലോട്ട് വിമർശിച്ചു. കേന്ദ്ര ഏജൻസികളുടെ മറവിൽ സർക്കാരിനെ വിമർശിക്കുന്ന രമേശ് ചെന്നിത്തലയായിരുന്നു ഗെഹ്ലോട്ടിന്റെ പ്രസംഗത്തിന്റെ പരിഭാഷകനെന്നതും കൗതുകകരമായി.

കേന്ദ്ര ഏജൻസികളെ വെച്ച് സംസ്ഥാന സർക്കാരുകളെ അസ്ഥിരപ്പെടുത്താനാണ് കേന്ദ്രത്തിന്റെ നീക്കം. മണിപ്പൂർ, ഗോവ സർക്കാരുകളെ അട്ടിമറിച്ചതും ഗെഹ്ലോട്ട് ചൂണ്ടിക്കാട്ടി. കോൺഗ്രസിനകത്ത് അഭിപ്രായ വ്യത്യാസമുണ്ടെന്ന് സിപിഎമ്മും ബിജെപിയും ബോധപൂർവം പ്രചാരണം നടത്തുകയാണ്. ബംഗാളിൽ സിപിഎമ്മുമായുള്ള സഖ്യം ബിജെപിയെ തകർക്കാനാണ്. കേരളത്തിൽ സ്ഥിതി വ്യത്യസ്തമാണെന്നും ഗെഹ്ലോട്ട് പറഞ്ഞു

Share this story