പാർട്ടിയിൽ വിശ്വാസമുണ്ടെന്ന് കെവി തോമസ്; പരാതി പരിഹാര ഫോർമുല മുന്നോട്ടുവെച്ചിട്ടില്ല

പാർട്ടിയിൽ വിശ്വാസമുണ്ടെന്ന് കെവി തോമസ്; പരാതി പരിഹാര ഫോർമുല മുന്നോട്ടുവെച്ചിട്ടില്ല

പാർട്ടിയിൽ ഇപ്പോഴും വിശ്വാസമുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ്. ഇന്ദിരാഭവനിലെത്തി ഹൈക്കമാൻഡ് പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് തോമസിന്റെ പ്രതികരണം. പരാതികൾ നേതൃത്വത്തെ അറിയിച്ചു. പരാതി പരിഹാര ഫോർമുലയൊന്നും മുന്നോട്ടുവെച്ചിട്ടില്ലെന്നും കെ വി തോമസ് പറഞ്ഞു

തനിക്കെതിരായ അപവാദ പ്രചാരണങ്ങൾക്കെതിരെ ഹൈക്കമാൻഡിന് മുന്നിൽ കെ വി തോമസ് പരാതിപ്പെട്ടു. അനുനയ ചർച്ചകൾക്കൊടുവിൽ ഇന്ന് നടത്താനിരുന്ന വാർത്താ സമ്മേളനം കെ വി തോമസ് റദ്ദാക്കിയിരുന്നു. പാർട്ടി വിടുമെന്ന വാർത്തകളും അദ്ദേഹം നിഷേധിച്ചു.

വർക്കിംഗ് പ്രസിഡന്റ് സ്ഥാനം, മകൾക്ക് സീറ്റ്, ഉമ്മൻ ചാണ്ടി അധ്യക്ഷനായ മേൽനോട്ട സമിതിയിൽ സ്ഥാനം ഇതൊക്കെയായിരുന്നു കെ വി തോമസിന്റെ ഉപാധികൾ. ഇതിൽ വർക്കിംഗ് പ്രസിഡന്റ് സ്ഥാനം ഉടൻ തീരുമാനമാകുമെന്നാണ് അറിയുന്നത്.

Share this story