വളാഞ്ചേരി വട്ടപ്പാറ വളവിൽ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു

വളാഞ്ചേരി വട്ടപ്പാറ വളവിൽ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു

മലപ്പുറം വളാഞ്ചേരി വട്ടപ്പാറയിൽ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. മഹാരാഷ്ട്ര സ്വദേശിയായ യമനപ്പ തലവാറാണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അപകടം നടന്നത്.

മഹാരാഷ്ട്രയിൽ നിന്ന് കൊച്ചിയിലേക്ക് പഞ്ചസാരയുമായി പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. വട്ടപ്പാറ വളവിലെ ഡിവൈഡറിൽ ഇടിച്ചു വാഹനം താഴ്ചയിലേക്ക് മറിയുകയായിരുന്നു. ലോറി പൂർണമായും തകർന്നു.

Share this story