കുട്ടനാടും ഇല്ല, മുട്ടനാടും ഇല്ല; പാലാ സീറ്റ് തോറ്റ പാർട്ടിക്ക് വിട്ടു കൊടുക്കില്ലെന്ന് മാണി സി കാപ്പൻ

കുട്ടനാടും ഇല്ല, മുട്ടനാടും ഇല്ല; പാലാ സീറ്റ് തോറ്റ പാർട്ടിക്ക് വിട്ടു കൊടുക്കില്ലെന്ന് മാണി സി കാപ്പൻ

പാലാ സീറ്റിനെ ചൊല്ലി ഒരു സമവായത്തിനുമില്ലെന്ന് വ്യക്തമാക്കി മാണി സി കാപ്പൻ. പാലാ സീറ്റ് വിട്ടുകൊടുക്കില്ല. കുട്ടനാട്ടിൽ മത്സരിക്കാനില്ല. തോറ്റ പാർട്ടിക്ക് സീറ്റ് വീട്ടുകൊടുക്കാനാകില്ലെന്നും മാണി സി കാപ്പൻ പറഞ്ഞു

കുട്ടനാടും ഇല്ല മുട്ടനാടും ഇല്ല. പാലായിലാണ് മത്സരിച്ചത്. തനിക്ക് നീന്താനറിയില്ല. താൻ കുട്ടനാട്ടേക്കില്ല. ഇനിയും പാലായിൽ തന്നെ മത്സരിക്കും. 27ന് നടക്കുന്ന എൽ ഡി എഫ് യോഗത്തിൽ പങ്കെടുക്കും. നാല് പ്രാവശ്യം മത്സരിച്ച് പിടിച്ചെടുത്ത സീറ്റാണ്. അത് തോറ്റ് കൊടുക്കേണ്ട ഗതികേട് പാർട്ടിക്കില്ലെന്നും മാണി സി കാപ്പൻ പറഞ്ഞു

Share this story