ഐശ്വര്യ കേരള യാത്രയുടെ പോസ്റ്ററിൽ നിന്ന് ഒഴിവാക്കിയത് കാര്യമാക്കുന്നില്ലെന്ന് എം കെ മുനീർ

ഐശ്വര്യ കേരള യാത്രയുടെ പോസ്റ്ററിൽ നിന്ന് ഒഴിവാക്കിയത് കാര്യമാക്കുന്നില്ലെന്ന് എം കെ മുനീർ

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിലെ പോസ്റ്ററിൽ നിന്ന് തന്നെ ഒഴിവാക്കിയത് കാര്യമാക്കുന്നില്ലെന്ന് എം കെ മുനീർ. പികെ കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവിൽ മറ്റ് കക്ഷികൾക്ക് ആശങ്കയുണ്ടാകേണ്ട കാര്യമില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് കൂടുതൽ സീറ്റുകൾ ആവശ്യപ്പെടും

അധികാരം ലഭിച്ചാൽ ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടില്ല. തെരഞ്ഞെടുപ്പിനെ നേരിടാൻ ലീഗ് സജ്ജമാണ്. സീറ്റുകളിൽ വലിയ അവകാശവാദം ഉന്നയിക്കില്ല. എന്നാൽ നിലപാട് അറിയിക്കും. സീറ്റിന്റെ പേരിൽ പ്രശ്‌നമുണ്ടാക്കാനോ മുന്നണിയെ ദുർബലപ്പെടുത്താനോ ശ്രമിക്കില്ലെന്നും മുനീർ പറഞ്ഞു.

Share this story