പാർട്ടി പറഞ്ഞാൽ മത്സരിക്കും, ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് മന്ത്രി എം എം മണി

പാർട്ടി പറഞ്ഞാൽ മത്സരിക്കും, ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് മന്ത്രി എം എം മണി

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരത്തിൽ നിന്ന് മാറി നിൽക്കുമെന്ന വാർത്തകൾ തള്ളി മന്ത്രി എം എം മണി. ആരോഗ്യപ്രശ്‌നങ്ങൾ പൊതുപ്രവർത്തനത്തെ ബാധിച്ചിട്ടില്ല. പാർട്ടി പറഞ്ഞാൽ വീണ്ടും മത്സരിക്കും.

അസുഖമൊക്കെ വന്നെങ്കിലും തനിക്ക് പ്രശ്‌നമൊന്നുമില്ല. സംസ്ഥാനം മുഴുവനും യാത്ര ചെയ്യുന്നുണ്ട്. അനാരോഗ്യമെന്നൊക്കെ ചിലർ പറഞ്ഞു പ്രചരിപ്പിക്കുകയാണ്. പാർട്ടിയാണ് വലുതാക്കിയത്. പാർട്ടി മത്സരിക്കണമെന്ന് പറഞ്ഞാൽ മത്സരിക്കും. വേണ്ടെന്ന് പറഞ്ഞാൽ വേണ്ട. അതിനപ്പുറം ഒന്നുമില്ലെന്നും മന്ത്രി പറഞ്ഞു

Share this story