സംസ്ഥാനത്ത് വാക്സിന്‍ സ്വീകരിച്ചത് 72,530 പേര്‍

Share with your friends

സംസ്ഥാനത്ത് തിങ്കളാഴ്ച കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചത് 18,450 ആരോഗ്യ പ്രവര്‍ത്തകര്‍. ഇതോടെ ആകെ 72,530 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്സിനേഷന്‍ സ്വീകരിച്ചത്.

തൃശൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ (2124) വാക്സിന്‍ സ്വീകരിച്ചത്. ആലപ്പുഴ 1186, എറണാകുളം 1796, ഇടുക്കി 883, കണ്ണൂര്‍ 1390, കാസര്‍ഗോഡ് 819, കൊല്ലം 1169, കോട്ടയം 1484, കോഴിക്കോട് 1371, മലപ്പുറം 876, പാലക്കാട് 1313, പത്തനംതിട്ട 1594, തിരുവനന്തപുരം 1739, തൃശൂര്‍ 2124, വയനാട് 706 എന്നിങ്ങനെയാണ് ഇന്ന് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം. ശനിയാഴ്ച 80 കേന്ദ്രങ്ങളിലായി 6236 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്സിന്‍ നല്‍കിയിരുന്നു.

കോവിഡ് വാക്സിനേഷന്‍ വര്‍ധിപ്പിക്കാന്‍ ആവിഷ്‌ക്കരിച്ച ആക്ഷന്‍ പ്ലാനിന്റെ ഭാഗമായി വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം 249 വരെയാക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇന്ന് 227 കേന്ദ്രങ്ങളിലാണ് വാക്സിനേഷന്‍ നടന്നത്. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ (25) വാക്സിനേഷന്‍ കേന്ദ്രങ്ങളുള്ളത്. ആലപ്പുഴ 15, എറണാകുളം 21, ഇടുക്കി 12, കണ്ണൂര്‍ 15, കാസര്‍ഗോഡ് 14, കൊല്ലം 14, കോട്ടയം 16, കോഴിക്കോട് 16, മലപ്പുറം 12, പാലക്കാട് 14, പത്തനംതിട്ട 25, തിരുവനന്തപുരം 25, തൃശൂര്‍ 19, വയനാട് 9 എന്നിങ്ങനെയാണ് വാക്സിനേഷന്‍ കേന്ദ്രങ്ങള്‍.

സംസ്ഥാനത്താകെ ആരോഗ്യ പ്രവര്‍ത്തകരും കോവിഡ് മുന്നണി പോരാളികളും ഉള്‍പ്പെടെ 4,97,441 പേരാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സര്‍ക്കാര്‍ മേഖലയിലെ 1,89,100 പേരും സ്വകാര്യ മേഖലയിലെ 2,09,991 പേരും ഉള്‍പ്പെടെ 3,99,091 ആരോഗ്യ പ്രവര്‍ത്തകരാണ് രജിസ്റ്റര്‍ ചെയ്തത്. ഇതുകൂടാതെ 2965 കേന്ദ്ര ആരോഗ്യ പ്രവര്‍ത്തകരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കോവിഡ് മുന്നണി പോരാളികളുടെ രജിസ്ട്രേഷനാണ് നടക്കുന്നത്. 75,592 ആഭ്യന്തര വകുപ്പിലെ ജീവനക്കാരും, 6,600 മുന്‍സിപ്പല്‍ വര്‍ക്കര്‍മാരും, 13,193 റവന്യൂ വകുപ്പ് ജീവനക്കാരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!