സംസ്ഥാനത്ത് പുതുതായി 4 ഹോട്ട് സ്‌പോട്ടുകൾ; പത്ത് പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് പുതുതായി 4 ഹോട്ട് സ്‌പോട്ടുകൾ; പത്ത് പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ കുളനട (കണ്ടൈന്‍മെന്റ് സബ് വാര്‍ഡ് 5), കൊല്ലം ജില്ലയിലെ ചടയമംഗലം (5), നെടുവത്തൂര്‍ (13), തൃശൂര്‍ ജില്ലയിലെ ആതിരപ്പള്ളി (1) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 402 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 71 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 45 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

Share this story