തിരയില്‍പ്പെട്ട് മൂന്നു പേരെ കാണാതായി; രക്ഷപ്പെടുത്തിയ രണ്ടുപേരില്‍ ഒരാള്‍ മരിച്ചു

തിരയില്‍പ്പെട്ട് മൂന്നു പേരെ കാണാതായി; രക്ഷപ്പെടുത്തിയ രണ്ടുപേരില്‍ ഒരാള്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ തിരയില്‍പ്പെട്ട് മൂന്നു പേരെ കാണാതായി. ഇവരിൽ രണ്ടുപേരെ രക്ഷപ്പെടുത്തി. എന്നാൽ ഒരാള്‍ മരിച്ചു.

കോഴിക്കോട് ലയണ്‍സ് പാര്‍ക്കിന് സമീപം ബീച്ചില്‍ വൈകുന്നേരമാണ് സംഭവം. അജയ് (18), ജെറിന്‍ (18) എന്നിവരെ രക്ഷിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയനാട് സ്വദേശി അര്‍ഷാദ്(30) ആണ് മരിച്ചത്. വെളളയില്‍ പൊലീസും ഫയര്‍ ആന്‍ഡ് റെസ്ക്യു ഫോഴ്സും ചേര്‍ന്നാണ് തെരച്ചില്‍ നടത്തിയത്.

Share this story