എൽ ഡി എഫ് യോഗം തിരുവനന്തപുരത്ത് തുടരുന്നു; മാണി സി കാപ്പൻ പങ്കെടുക്കുന്നില്ല

എൽ ഡി എഫ് യോഗം തിരുവനന്തപുരത്ത് തുടരുന്നു; മാണി സി കാപ്പൻ പങ്കെടുക്കുന്നില്ല

നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി എൽ ഡി എഫ് യോഗം എ കെ ജി സെന്ററിൽ നടക്കുന്നു. അതേസമയം എൻ സി പിയിൽ നിന്ന് മാണി സി കാപ്പൻ യോഗത്തിൽ പങ്കെടുക്കുന്നില്ല. ശരദ് പവാറുമായുള്ള ചർച്ചക്ക് ശേഷമേ യോഗത്തിൽ പങ്കെടുക്കൂവെന്നാണ് മാണി സി കാപ്പൻ അറിയിച്ചിരിക്കുന്നത്

ഇന്ന് നടക്കുന്ന യോഗത്തിൽ സീറ്റ് വിഭജനം സംബന്ധിച്ച് ചർച്ചയുണ്ടാകില്ലെന്ന് കൺവീനർ അറിയിച്ചിരുന്നു. അതേസമയം പാലാ സീറ്റിനെ ചൊല്ലി തർക്കം തുടരുന്നതിനാൽ ഇതിൽ തീരുമാനം വേണമെന്ന് യോഗത്തിൽ എൻസിപി ആവശ്യപ്പെടും. ടി പി പീതാംബരൻ, എ കെ ശശീന്ദ്രൻ എന്നിവരാണ് എൻസിപിയെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുക്കുന്നുണ്ട്

എൽ ഡി എഫ് ജാഥ, പ്രകടന പത്രിക എന്നിവയാണ് ഇന്നത്തെ യോഗത്തിന്റെ അജണ്ട. പാലാ സീറ്റിനെ ചൊല്ലി എൻസിപി തർക്കമുന്നയിച്ചാൽ സിപിഐ ഏത് നിലപാട് സ്വീകരിക്കുമെന്നതും ശ്രദ്ധേയമാകും.

Share this story