ഓണ്‍ലൈന്‍ റമ്മി കേസ് ; താരങ്ങള്‍ക്ക് ഹൈക്കോടതി നോട്ടീസ്

ഓണ്‍ലൈന്‍ റമ്മി കേസ് ; താരങ്ങള്‍ക്ക് ഹൈക്കോടതി നോട്ടീസ്

കൊച്ചി: ഓണ്‍ലൈന്‍ റമ്മി കളി തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ബ്രാന്‍ഡ് അംബാസിഡര്‍മാര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. നടന്‍ അജു വര്‍ഗീസ്, നടി തമന്ന, ക്രിക്കറ്റ് താരം വിരാട് കൊഹ്ലി എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചത്.

ഓണ്‍ലൈന്‍ റമ്മിയിലൂടെ പണം നഷ്ടപ്പെട്ട നിരവധി പേര്‍ ജീവനൊടുക്കിയ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയിലെ ഹര്‍ജി. സംസ്ഥാന സര്‍ക്കാരിനോടും കോടതി വിശദീകരണം തേടിയിട്ടുണ്ട്. ഓണ്‍ലൈന്‍ റമ്മിയിലൂടെ ലക്ഷങ്ങള്‍ നഷ്ടമായതില്‍ മനംനൊന്ത് നേരത്തെ യുവാവ് ആത്മഹത്യ ചെയ്തിരുന്നു. 21 ലക്ഷം രൂപയാണ് യുവാവിന് നഷ്ടമായത്. തിരുവനന്തപുരം കുറ്റിച്ചല്‍ സ്വദേശിയും ഐഎസ്ആര്‍ഒയിലെ കരാര്‍ ജീവനക്കാരനുമായ വിനീത് ആണ് ആത്മഹത്യ ചെയ്തത്.

Share this story