സംസ്ഥാനത്ത് ഇന്ന് 5771 പേർക്ക് കൊവിഡ്, 19 മരണം; സമ്പർക്കത്തിലൂടെ 5228 പേർക്ക് രോഗബാധ

സംസ്ഥാനത്ത് ഇന്ന് 5771 പേർക്ക് കൊവിഡ്, 19 മരണം; സമ്പർക്കത്തിലൂടെ 5228 പേർക്ക് രോഗബാധ

സംസ്ഥാനത്ത് 5771 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 5228 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ

രോഗബാധിതരിൽ ഉറവിടം അറിയാത്ത 410 പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരിൽ 410 പേർ ആരോഗ്യപ്രവർത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 58,472 സാമ്പിളുകൾ പരിശോധിച്ചു

5594 പേർ ഇന്ന് രോഗമുക്തി നേടിയതായും മുഖ്യമന്ത്രി അറിയിച്ചു. 19 പേരാണ് ഇന്ന് മരിച്ചത്. സംസ്ഥാനത്ത് കേസുകൾ വർധിക്കുകയാണെന്നും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളിലേക്ക് ഉയർന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Share this story