കോവിഡ്​: നാളെ മുതൽ കർശന നിയന്ത്രണം; 25,000 പൊലീസുകാരെ നിയോഗിക്കും, രാത്രിയാത്ര ഒഴിവാക്കണം

കോവിഡ്​: നാളെ മുതൽ കർശന നിയന്ത്രണം; 25,000 പൊലീസുകാരെ നിയോഗിക്കും, രാത്രിയാത്ര ഒഴിവാക്കണം

തിരുവനന്തപുരം: സംസ്​ഥാനത്ത്​ ഇന്ന്​ 5771 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. കോവിഡ്​ വ്യാപനം വർധിച്ച സാഹചര്യത്തിൽ നാളെ മുതൽ നിയന്ത്രണങ്ങൾ വീണ്ടും കർക്കശമാക്കുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഇതിന്‍റെ ഭാഗമായി പൊലീസ് പരിശോധന വ്യാപകമാക്കും. പൊതുസ്​ഥലങ്ങളിൽ കോവിഡ്​ മാനദണ്ഡം ലംഘിക്കുന്നവരെ കണ്ടെത്താൻ വെള്ളിയാഴ്ച രാവിലെ മുതൽ ഫെബ്രുവരി 10 വരെ 25,000 പൊലീസുകാരെ നിയോഗിക്കും.

വിവാഹത്തിനും സ​േമ്മളനത്തിനും അടച്ചിട്ട ഹാളുകളിൽ വലിയ തോതിലുള്ള ആൾക്കൂട്ടം സംഘടിക്കുന്നത്​ അനുവദിക്കില്ല.പകരം തുറസ്സായ സ്​ഥലങ്ങളിൽ അകലം പാലിച്ച്​ ഇത്തരം പരിപാടികൾ നടത്തണം. വിവാഹ ചടങ്ങുകളിലെ പങ്കാളിത്തം നിയന്ത്രിക്കണം.

രാത്രി 10 മണിക്ക്​ ശേഷമുള്ള യാത്ര ഒഴിവാക്കണം. അത്യാവശ്യ കാര്യങ്ങൾക്ക്​ മാത്രമേ രാത്രി യാത്ര നടത്താവൂ

വാർഡ് അംഗം നേതൃത്വം നൽകുന്ന വാർഡുതല സമിതികൾ പുനരുജ്ജീവിപ്പിക്കും. തദ്ദേശ തെരഞ്ഞെടുപ്പിന്​ മുമ്പ്​​ ഈ സമിതി ഫലപ്രദമായിരുന്നു. തെരഞ്ഞെടുപ്പോടെയാണ്​ നിർജീവമായത്​.

Share this story