80 ലക്ഷത്തിന്റെ കാരുണ്യ ലോട്ടറി അടിച്ചത് ബീഹാർ സ്വദേശിക്ക്; പോലീസ് സ്‌റ്റേഷനിൽ അഭയം തേടി

80 ലക്ഷത്തിന്റെ കാരുണ്യ ലോട്ടറി അടിച്ചത് ബീഹാർ സ്വദേശിക്ക്; പോലീസ് സ്‌റ്റേഷനിൽ അഭയം തേടി

ഇന്നലെ നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ അടിച്ചത് ബീഹാർ സ്വദേശിക്ക്. കോഴിക്കോട് കൊയിലാണ്ടിയിൽ താമസിക്കുന്ന മുഹമ്മദ് സായിദിനാണ് ഭാഗ്യം തേടിയെത്തിയത്. ഇതിന് പിന്നാലെ മുഹമ്മദ് സായിദ് കൊയിലാണ്ടി പോലീസ് സ്‌റ്റേഷനിൽ അഭയം തേടി

ആരെങ്കിലും അപായപ്പെടുത്തുമെന്ന് ഭയന്നാണ് സായിദ് ഇന്ന് പുലർച്ചെ കൊയിലാണ്ടി സ്റ്റേഷനിലെത്തിയത്. 12 വർഷമായി നന്തി ലൈറ്റ് ഹൗസിന് സമീപം താമസിക്കുകയാണ് സായിദ്. ഇന്ന് ബാങ്ക് അവധിയായതിനാൽ ടിക്കറ്റ് പോലീസ് സ്‌റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്. നാളെ രാവിലെ ഒമ്പത് മണിയോടെ സ്‌റ്റേഷനിലെത്താനാണ് സായിദിന് നൽകിയിരിക്കുന്ന നിർദേശം

Share this story