കേന്ദ്രസർക്കാരിനെതിരെ പൊതുപണിമുടക്കിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകേണ്ടെന്ന് ഹൈക്കോടതി

കേന്ദ്രസർക്കാരിനെതിരെ പൊതുപണിമുടക്കിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകേണ്ടെന്ന് ഹൈക്കോടതി

കേന്ദ്രസർക്കാരിനെതിരെ സംസ്ഥാനത്ത് നടന്ന പൊതുപണിമുടക്കിൽ പങ്കെടുത്ത ജീവനക്കാർക്ക് ശമ്പളം നൽകേണ്ടതില്ലെന്ന് ഹൈക്കോടതി. ജീവനക്കാർക്ക് ശമ്പളം അനുവദിച്ചുള്ള സംസ്ഥാന സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

ഇത്തരത്തിൽ പണിമുടക്കിൽ പങ്കെടുക്കുന്നവർക്ക് ശമ്പളം അനുവദിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പൊതുതാത്പര്യ ഹർജി പരിഗണിച്ച് കോടതി പറഞ്ഞു. ആലപ്പുഴ സ്വദേശി ജി ബാലഗോപാലാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്

ശമ്പളം നൽകിയിട്ടുണ്ടെങ്കിൽ അത് തിരിച്ചുപിടിക്കണം. രണ്ട് മാസത്തിനുള്ളിൽ ശമ്പളം തിരിച്ചുപിടിച്ച കാര്യങ്ങൾ കോടതിയെ അറിയിക്കണം. രണ്ട് മാസത്തിന് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും ഹൈക്കോടതി പറഞ്ഞു.

Share this story