പാർട്ടി പറഞ്ഞാൽ മത്സരിക്കും; കുമ്മനത്തിന്റെ പേര് അടക്കം പരിഗണിക്കുന്നുണ്ടെന്നും കെ സുരേന്ദ്രൻ

പാർട്ടി പറഞ്ഞാൽ മത്സരിക്കും; കുമ്മനത്തിന്റെ പേര് അടക്കം പരിഗണിക്കുന്നുണ്ടെന്നും കെ സുരേന്ദ്രൻ

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണോ വേണ്ടയോ എന്ന കാര്യം പാർട്ടി തീരുമാനിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. മത്സരിക്കാതെ പ്രചാരണം നടത്തണമെന്ന് പാർട്ടി പറഞ്ഞാൽ അതാണ് ഏറ്റവും സന്തോഷം. മത്സരിച്ചേ മതിയാകൂവെന്ന് പാർട്ടി പറഞ്ഞാൽ മത്സരിക്കേണ്ടി വരും

മുതിർന്ന നേതാക്കളെല്ലാം മത്സരിക്കണമെന്നാണ് പാർട്ടി ആഗ്രഹിക്കുന്നത്. തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ, പ്രചാരണം എന്നിവക്കായി കുറച്ചുപേർ മാറി നിൽക്കണം. ഐക്യത്തോടെയാണ് പാർട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

എല്ലാവരും സജീവമാകും. ആരും മാറി നിൽക്കില്ലെന്നാണ് പ്രതീക്ഷയെന്നും ശോഭാ സുരേന്ദ്രൻ വിഷയത്തിൽ കെ സുരേന്ദ്രൻ പറഞ്ഞു. കുമ്മനം രാജശേഖരൻ ഉൾപ്പെടെയുള്ള നേതാക്കളുടെ പേരുകൾ പല മണ്ഡലങ്ങളിൽ പരിഗണിക്കുന്നുണ്ട്. ഒ രാജഗോപാൽ മത്സരിക്കുന്ന കാര്യം പാർട്ടി കേന്ദ്രനേതൃത്വം തീരുമാനിക്കും. നേമത്തിന്റെ പേര് കേട്ടപ്പോഴെ ഉമ്മൻ ചാണ്ടി ഓടി. നേമം എന്ന് കേട്ടാൽ ആരും വരില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

Share this story