ലീഗിനെ കുറിച്ചുള്ള വിജയരാഘവന്റെ പ്രസ്താവനകൾ അതിരുകടന്നതെന്ന് സിപിഎം സെക്രട്ടേറിയറ്റ്

ലീഗിനെ കുറിച്ചുള്ള വിജയരാഘവന്റെ പ്രസ്താവനകൾ അതിരുകടന്നതെന്ന് സിപിഎം സെക്രട്ടേറിയറ്റ്

മുസ്ലിം ലീഗിനെ കുറിച്ചും പാണക്കാട് വീട്ടിലേക്കുള്ള കോൺഗ്രസ് നേതാക്കളുടെ യാത്രയെ കുറിച്ചും സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ നടത്തിയ പ്രസ്താവനകൾ അതിരുകടന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. മുസ്ലീം ലീഗ് വർഗീയ കക്ഷിയാണെന്നും ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും പാണക്കാട്ടേക്ക് പോയത് തീവ്രവാദ ബന്ധം ഉറപ്പിക്കാനാണെന്നുമുള്ള പ്രസ്താവനയാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തള്ളിയത്.

തെരഞ്ഞെടുപ്പിന് മുമ്പ് ഇത്തരം വിവാദങ്ങൾ ഒഴിവാക്കണമെന്ന് വിജയരാഘവനോട് പാർട്ടി നിർദേശിച്ചതായാണ് സൂചന. പ്രസ്താവന തിരിച്ചടിയായേക്കുമെന്ന വിലയിരുത്തലാണ് സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടായത്. പാണക്കാട്ട് കുടുംബത്തിന് നേരെ നടന്ന ആക്രമണം താഴെത്തട്ടിൽ നെഗറ്റീവായ ചർച്ചകൾക്ക് വഴിവെച്ചതായും യോഗം വിലയിരുത്തി

യുഡിഎഫിന്റെ സീറ്റ് വിഭജനവുമായാണ് കോൺഗ്രസ് നേതാക്കൾ പാണക്കാടേക്ക് പോയതെന്നിരിക്കെ അതിൽ അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും വിജയരാഘവന്റെ മുസ്ലിം വിരുദ്ധതയാണ് വ്യക്തമാകുന്നതെന്നും യുഡിഎഫ് നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു.

Share this story