രണ്ട് ദിവസത്തെ സന്ദർശനത്തിനായി ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ ഇന്ന് തിരുവനന്തപുരത്ത് എത്തും

രണ്ട് ദിവസത്തെ സന്ദർശനത്തിനായി ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ ഇന്ന് തിരുവനന്തപുരത്ത് എത്തും

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ ഇന്ന് തിരുവനന്തപുരത്ത് എത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് നഡ്ഡ വരുന്നത്. തിരുവനന്തപുരം, തൃശ്ശൂർ ജില്ലകളിൽ അദ്ദേഹം പര്യടനം നടത്തും.

ഉച്ചയ്ക്ക് 12 മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന നഡ്ഡ ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കും. കോർപറേഷൻ, മുൻസിപ്പാലിറ്റി കൗൺസിലർമാരുടെ യോഗത്തിലും നഡ്ഡ സംബന്ധിക്കും

വൈകുന്നേരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം പ്രമുഖ വ്യക്തികളുമായും സാമുദായിക നേതാക്കളുമായും ചർച്ച നടത്തും. നാളെ നെടുമ്പാശ്ശേരിക്ക് പോകുന്ന നഡ്ഡ വൈകുന്നേരം തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രമൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.

Share this story