യുഡിഎഫിൽ എത്തുന്നത് തടഞ്ഞത് ഉമ്മൻ ചാണ്ടി; നാലാം മുന്നണി രൂപീകരിക്കുമെന്ന് പി സി ജോർജ്

യുഡിഎഫിൽ എത്തുന്നത് തടഞ്ഞത് ഉമ്മൻ ചാണ്ടി; നാലാം മുന്നണി രൂപീകരിക്കുമെന്ന് പി സി ജോർജ്

താൻ യുഡിഎഫ് മുന്നണിയിലെത്തുന്നത് തടഞ്ഞത് ഉമ്മൻ ചാണ്ടിയെന്ന് പി സി ജോർജ്. ഐ ഗ്രൂപ്പും ചെന്നിത്തലയും തന്നെ യുഡിഎഫിൽ എടുക്കുന്നതിന് അനൂകുലമായിരുന്നു. എന്നാൽ എ ഗ്രൂപ്പാണ് എതിർത്തത്. ഇതിന് പിന്നിൽ ഉമ്മൻ ചാണ്ടിയെന്നാണ് മനസ്സിലാക്കുന്നത്.

ഉമ്മൻ ചാണ്ടിക്ക് തന്നോടുള്ള എതിർപ്പിന്റെ കാരണമെന്തെന്ന് അറിയാം. അധികം വൈകാതെ പത്രസമ്മേളനം വിളിച്ച് എല്ലാവരെയും ഇത് അറിയിക്കും. ഇപ്പോൾ സമയമായിട്ടില്ല. എൽ ഡി എഫിന്റെയും യുഡിഎഫിന്റെയും ഭാഗമാകാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് നാലാം മുന്നണി രൂപീകരിക്കും.

മൂന്ന് മുന്നണികളോടും അസംതൃപ്തിയുള്ളവരെ ചേർത്താണ് മുന്നണിയുണ്ടാക്കുക. കേരളത്തിലെ 140 മണ്ഡലങ്ങളിലും മുന്നണിക്ക് സ്ഥാനാർഥിയുണ്ടാകും. ജനപക്ഷം അതിൽ അഞ്ചോ ആറോ സീറ്റുകളിൽ മാത്രമാകും മത്സരിക്കുകയെന്നും പി സി ജോർജ് പറഞ്ഞു.

Share this story