ശബരിമല വിഷയത്തിൽ ഒരു അവ്യക്തതയുമില്ലെന്ന് എ വിജയരാഘവൻ; യുഡിഎഫ് ജനങ്ങളെ കബളിപ്പിക്കുന്നു

ശബരിമല വിഷയത്തിൽ ഒരു അവ്യക്തതയുമില്ലെന്ന് എ വിജയരാഘവൻ; യുഡിഎഫ് ജനങ്ങളെ കബളിപ്പിക്കുന്നു

ശബരിമല വിഷയത്തിൽ ഒരു അവ്യക്തതയുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. കോടതി തീരുമാനത്തിന് അനുസരിച്ച് പ്രവർത്തിക്കും. ശബരിമലയിൽ നിയമനിർമാണം സാധ്യമല്ല. യുഡിഎഫ് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും വിജയരാഘവൻ പറഞ്ഞു

കോടതിവിധിയാണ് സർക്കാർ നയമെന്ന് നേരത്തെ മന്ത്രി തോമസ് ഐസകും വ്യക്തമാക്കിയിരുന്നു. ഇത് മുഖ്യമന്ത്രിയും പറഞ്ഞിട്ടുണ്ട്. ഒന്നും പറയാനില്ലാത്തത് കൊണ്ടാണ് കോൺഗ്രസ് വീണ്ടും ശബരിമല ഉയർത്തിക്കാട്ടുന്നത്. ഇത് തദ്ദേശ തെരഞ്ഞെടുപ്പിൽ പയറ്റി പരാജയപ്പെട്ടിരുന്നു. കോടതി വിധി വന്ന ശേഷം ജനങ്ങളുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും ധനമന്ത്രി ആലപ്പുഴയിൽ പറഞ്ഞു.

Share this story