ശബരിമല ചര്‍ച്ച യുഡിഎഫ് യാത്രയുടെ പബ്ലിസിറ്റിക്ക് വേണ്ടിയെന്ന് വി മുരളീധരന്‍

ശബരിമല ചര്‍ച്ച യുഡിഎഫ് യാത്രയുടെ പബ്ലിസിറ്റിക്ക് വേണ്ടിയെന്ന് വി മുരളീധരന്‍

ശബരിമല ചര്‍ച്ച വീണ്ടും തുടങ്ങിയത് കോണ്‍ഗ്രസ് എന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍. യുഡിഎഫ് യാത്രയുടെ പബ്ലിസിറ്റിക്ക് വേണ്ടിയാണ് വിഷയം ഉയര്‍ത്തിക്കൊണ്ട് വന്നതെന്നും മന്ത്രി.

അത് കെപിസിസി തീരുമാനപ്രകാരമെന്ന് കരുതുന്നില്ലെന്നും നെഹ്‌റു കുടുംബം പറഞ്ഞത് മാത്രമേ കെപിസിസിക്ക് ചെയ്യാന്‍ കഴിയുവെന്നും മുരളീധരന്‍. ശബരിമല ആചാര സംരക്ഷണ സമയത്ത് ഒന്നും ചെയ്യാത്ത കോണ്‍ഗ്രസിന്റെ ആത്മാര്‍ത്ഥത ജനങ്ങള്‍ക്കറിയാം എന്നും മന്ത്രി പറഞ്ഞു.

ശബരിമല വിഷയത്തില്‍ സിപിഐഎമ്മിന് ആശയപരമായ നിലപാടല്ല വോട്ട് ബാങ്ക് കണ്ടിട്ടുള്ള നിലപാട് എന്നും വി മുരളീധരന്‍. കമ്മ്യൂണിസം കാലഹരണപ്പെട്ടു എന്ന് പാര്‍ട്ടി പരിപാടിയില്‍ തുറന്ന് പറയാന്‍ സാധിക്കാത്തത് കൊണ്ടാണ് എം വി ഗോവിന്ദന്‍ വളഞ്ഞ വഴി പിടിച്ചതെന്ന് വൈരുദ്ധ്യാത്മിക ഭൗതികവാദ വ്യാഖ്യാനത്തില്‍ വി മുരളീധരന്‍ പ്രതികരിച്ചു.

Share this story