സ്വർണക്കടത്ത് കേസ് അട്ടിമറിക്കപ്പെട്ടു; സിപിഎം-ബിജെപി കൂട്ടുകെട്ടെന്ന് ചെന്നിത്തല

സ്വർണക്കടത്ത് കേസ് അട്ടിമറിക്കപ്പെട്ടു; സിപിഎം-ബിജെപി കൂട്ടുകെട്ടെന്ന് ചെന്നിത്തല

ബിജെപിയും സിപിഎമ്മും തമ്മിലുള്ള കൂട്ടുകെട്ട് കാരണം സ്വർണക്കടത്ത് കേസ് അട്ടിമറിക്കപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി കത്തെഴുതിയപ്പോൾ അവർ വന്നു. രണ്ടാമത് കത്തെഴുതിയപ്പോൾ അന്വേഷണം നിലച്ചു

സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തർധാര എല്ലാവർക്കും ബോധ്യമായി. സ്വർണക്കടത്ത് കേസ് അന്വേഷണം നിലച്ചിട്ട് ഒരു മാസമായി. ഇഡിയുടെയും എൻഐഎയുടെയും കസ്റ്റംസിന്റെയും അന്വേഷണം എവിടെയാണ്. അന്വേഷണം മരവിപ്പിച്ചിരിക്കുന്നത് ബിജെപിയും സിപിഎമ്മും തമ്മിലുള്ള പുതിയ കൂട്ടുകെട്ടിന്റെ ഭാഗമായിട്ടാണ്

മൂന്ന് ലക്ഷം പിൻവാതിൽ നിയമനം നടത്തിയ നാണം കെട്ട സർക്കാരാണിത്. മുൻ എംപിമാരുടെ ഭാര്യമാർക്കെല്ലാം ജോലി. എംഎൽഎമാരുടെയും കമ്മ്യൂണിസ്റ്റുകാരുടെയും മക്കൾക്ക് ജോലി. ഒരു കമ്മ്യൂണിസ്റ്റുകാരന് ന്യായമായി ജോലി കിട്ടുന്നതിന് ഞങ്ങൾ ആരും എതിരല്ല. പക്ഷേ പിൻവാതിലിലൂടെ അന്യായമായി കൊടുക്കുന്ന ജോലിയെയാണ് എതിർക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

Share this story