രാഹുൽ ഗാന്ധിയും പ്രിയങ്കയും മൃദു ഹിന്ദു പ്രചാരകർ; ബിജെപിയെ എതിർക്കാൻ ഇവർക്കാകുന്നില്ല: വിജയരാഘവൻ

രാഹുൽ ഗാന്ധിയും പ്രിയങ്കയും മൃദു ഹിന്ദു പ്രചാരകർ; ബിജെപിയെ എതിർക്കാൻ ഇവർക്കാകുന്നില്ല: വിജയരാഘവൻ

രാജ്യത്തെ വർഗീയവത്കരിക്കാനുള്ള ബിജെപി ശ്രമത്തോട് ശക്തമായി പ്രതികരിക്കാൻ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും സാധിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. മൃദുഹിന്ദുത്വത്തിന്റെ പ്രചാരകരാണ് ഇരുവരും.

ലോകത്ത് എവിടെയും പെട്രോളിന് ഇത്രയധികം വിലയില്ല. പെട്രോളിന് വില വർധിപ്പിച്ചിട്ടും കോൺഗ്രസ്, യുഡിഎഫ് നേതാക്കൾ കേന്ദ്രത്തിനെതിരെ ശബ്ദിക്കുന്നില്ല. ബിജെപിയോടുള്ള മൃദുസമീപനത്തിന്റെ തെളിവ് മാത്രമാണിത്.

രാഹുൽ ഗാന്ധി അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ഗുജറാത്തിലും രാജസ്ഥാനിലും ആരംഭിച്ചത് അമ്പലങ്ങളിൽ പോയി പൂജ അനുഷ്ടിച്ചിട്ടാണ്. ബിജെപിയുടെ അതേ ശൈലിയാണ് അവർ സ്വീകരിക്കുന്നത്. കേരളത്തിലും സ്ഥിതി സമാനമാണ്. ഒരു നേതാവും ബിജെപിയെ എതിർക്കുന്നില്ല

മോദിയുടെ സാമ്പത്തിക നയം നാടിനെയാകെ തകർക്കുകയാണ്. അവിടെയും അവർക്കൊരു നിലപാടില്ല. ബിജെപിയുമായി സഹകരിച്ച് ഇടതുപക്ഷ സർക്കാരിനെ ദുർബലപ്പെടുത്തുകയെന്ന ലക്ഷ്യം മാത്രമാണ് അവർക്കുള്ളതെന്നും വിജയരാഘവൻ പറഞ്ഞു

Share this story