മേജർ രവി കോൺഗ്രസിലേക്കെന്ന് സൂചന; ഐശ്വര്യ കേരളയാത്രയിൽ പങ്കെടുക്കും

മേജർ രവി കോൺഗ്രസിലേക്കെന്ന് സൂചന; ഐശ്വര്യ കേരളയാത്രയിൽ പങ്കെടുക്കും

സംവിധായകനും നടനുമായ മേജർ രവി കോൺഗ്രസിൽ ചേരുമെന്ന് റിപ്പോർട്ട്. മേജർ രവി താനുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും തൃപ്പുണിത്തുറയിലെ ഐശ്വര്യ കേരള യാത്ര വേദിയിലേക്ക് വരുമെന്ന് അറിയിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു

സംഘ്പരിവാർ ആശയങ്ങളോട് താത്പര്യം പ്രകടിപ്പിച്ചിരുന്ന മേജർ രവി അടുത്തിടെ ബിജെപി സംസ്ഥാന നേതാക്കളെ അടക്കം വിമർശിച്ച് രംഗത്തുവന്നിരുന്നു. രാഷ്ട്രീയം ജീവിതമാർഗം ആക്കിയവരാണ് ബിജെപി നേതാക്കളെന്നായിരുന്നു വിമർശനം. ഇതിന് പിന്നാലെയാണ് കോൺഗ്രസുമായി ചേർ്‌ന് പ്രവർത്തിക്കാനുള്ള തീരുമാനമെന്നാണ് സൂചന

Share this story