അധികാരത്തിൽ വന്നാൽ കേരള ബാങ്ക് പിരിച്ചുവിടും; സംസ്ഥാനത്ത് നിയമനങ്ങൾ നടത്തുന്ന സരിത എസ് നായരെന്നും ചെന്നിത്തല

അധികാരത്തിൽ വന്നാൽ കേരള ബാങ്ക് പിരിച്ചുവിടും; സംസ്ഥാനത്ത് നിയമനങ്ങൾ നടത്തുന്ന സരിത എസ് നായരെന്നും ചെന്നിത്തല

യുഡിഎഫ് അധികാരത്തിലെത്തിയാൽ കേരള ബാങ്ക് പിരിച്ചു വിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സഹകരണ പ്രസ്ഥാനത്തെ കുഴിച്ചുമൂടാനുള്ള നീക്കമാണ് പിണറായി സർക്കാർ നടത്തുന്നത്. ആവശ്യമായ അനുമതിയില്ലാതെയും നടപടികൾ പൂർത്തിയാക്കാതെയുമാണ് കേരളാ ബാങ്ക് രൂപീകരിച്ചത്.

പിൻവാതിൽ നിയമനങ്ങൾ ശരിവെക്കുന്ന തീരുമാനങ്ങൾ മന്ത്രിസഭാ യോഗം എടുക്കരുത്. പിണറായി സർക്കാർ നിരത്തിയ കണക്കുകൾ യാഥാർഥ്യ ബോധമില്ലാത്തതാണ്. നിയമനങ്ങൾ നടക്കാത്ത റാങ്ക് ലിസ്റ്റുകൾ പരിശോധിക്കണം. സംസ്ഥാനത്ത് നിയമനങ്ങൾ നടത്തുന്നത് സരിത എസ് നായരാണെന്നും ചെന്നിത്തല ആരോപിച്ചു

മേജർ രവി കോൺഗ്രസിലേക്ക് എത്തുമെന്ന വാർത്തയോടും ചെന്നിത്തല പ്രതികരിച്ചു. മേജർ രവിയുമായി ചർച്ച നടത്തിയെന്നും കേരളാ യാത്രയിൽ മേജർ രവി പങ്കെടുക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

Share this story