പൗരത്വനിയമം കേരളത്തിൽ നടപ്പാക്കില്ല; നിലപാടിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

പൗരത്വനിയമം കേരളത്തിൽ നടപ്പാക്കില്ല; നിലപാടിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തിൽ പൗരത്വ നിയമം നടപ്പാക്കില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് കാലം കഴിഞ്ഞാൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന കേന്ദ്രത്തിന്റെ പദ്ധതി കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പൗരത്വഭേദഗതി നിയമത്തിന്റെ കാര്യത്തിൽ തങ്ങൾ ഒരു നിലപാട് എടുത്തിട്ടുണ്ട്. നിയമത്തെ കേരളം അനുകൂലിക്കില്ല. അതിന്റെ കൂടെ നിൽക്കില്ലെന്നും നടപ്പാക്കുകയുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വർഗീയമല്ല വികസനമാണ് നാടിന് ആവശ്യമെന്നും എൽഡിഎഫിന്റെ വടക്കൻ മേഖലാ വികസന മുന്നേറ്റ യാത്ര കാസർഗോഡ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

വർഗീയമായി ആളുകളെ വികാരം കൊള്ളിച്ച് വികസന പ്രവർത്തനങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. അത് നാടിന് ഗുണം ചെയ്യില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this story