മാണി സി കാപ്പൻ ഇനി യുഡിഎഫിന്റെ ഭാഗം; ഐശ്വര്യ കേരള യാത്രയിൽ സ്വീകരണം

മാണി സി കാപ്പൻ ഇനി യുഡിഎഫിന്റെ ഭാഗം; ഐശ്വര്യ കേരള യാത്രയിൽ സ്വീകരണം

എൽ ഡി എഫ് വിട്ടുവന്ന മാണി സി കാപ്പൻ ഇനി യുഡിഎഫിന്റെ ഭാഗം. പാലായിൽ രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രക്ക് നൽകിയ സ്വീകരണ വേദിയിൽ സജീവ സാന്നിധ്യമായി മാണി സി കാപ്പൻ എത്തി. അനുയായികൾക്കൊപ്പമാണ് കാപ്പൻ വേദിയിലേക്ക് എത്തിയത്.

കാപ്പന്റെ പുതിയ പാർട്ടി ഇനി യുഡിഎഫിലെ ഘടകകക്ഷിയാകും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പി കെ കുഞ്ഞാലിക്കുട്ടി, പി ജെ ജോസഫ് എന്നിവരും മാണി സി കാപ്പനെ സ്വീകരിക്കാനെത്തിയിരുന്നു.

വരുന്ന തെരഞ്ഞെടുപ്പിൽ പാലായിൽ മാണി സി കാപ്പൻ യുഡിഎഫ് സ്ഥാനാർഥിയാകും. തിരുനക്കര കൊച്ചുകൊമ്പൻ എന്നാണ് മാണി സി കാപ്പനെ പി ജെ ജോസഫ് വിശേഷിപ്പിച്ചത്.

Share this story