ചെറുപ്പക്കാരെ ഉപയോഗിച്ച് ആസൂത്രിത അക്രമത്തിന് കോൺഗ്രസ് ശ്രമിക്കുന്നു: വിജയരാഘവൻ

ചെറുപ്പക്കാരെ ഉപയോഗിച്ച് ആസൂത്രിത അക്രമത്തിന് കോൺഗ്രസ് ശ്രമിക്കുന്നു: വിജയരാഘവൻ

പി എസ് സി റാങ്ക് ഹോൾഡേഴ്‌സ് നടത്തുന്ന സമരത്തിനെതിരെ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. ആസൂത്രിത ആക്രമണത്തിന് വേണ്ടിയാണ് സമര പന്തൽ. ചെറുപ്പക്കാരെ അക്രമത്തിന്റെ ഉപകരണമാക്കാൻ ശ്രമം നടക്കുകയാണ്

പി എസ് സി വിഷയത്തിൽ കോൺഗ്രസ് ഉന്നയിക്കുന്നത് സാധ്യമല്ലാത്ത കാര്യങ്ങളാണ്. കേരളത്തിന്റെ വികസന മുന്നേറ്റത്തിന് തടസ്സം സൃഷ്ടിക്കാൻ അസാധ്യമായ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് അക്രമ സമരങ്ങൾ സംഘടിപ്പിക്കാൻ ശ്രമിക്കുകയാണ്. സർക്കാരിന് നിയമപരമായും ഭരണഘടനാപരമായും മാത്രമേ പ്രവർത്തിക്കാൻ സാധിക്കുകയുള്ളു.

റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞാൽ പിന്നെ ആ ലിസ്റ്റിൽ നിന്ന് നിയമനം നടത്താനാകില്ല. ഒഴിവുകളുണ്ടെങ്കിൽ മാത്രമേ നിയമനം നടത്താൻ സാധിക്കൂ. ഇതിന് വിരുദ്ധമായി പ്രവർത്തിക്കണമെനന്നാണ് സമരക്കാർ പറയുന്നത്. സമരത്തോട് വിരോധമില്ല. എന്നാൽ സമരത്തിലുയർന്ന ആവശ്യം അപ്രായോഗികമാണ്. ഈ സമരത്തെയാണ് കോൺഗ്രസ് പിന്തുണക്കുന്നത്.

ആസൂത്രിത അക്രമമാണ് കോൺഗ്രസിന്റെ ലക്ഷ്യം. കുറച്ചു ചെറുപ്പക്കാരെ തെറ്റിദ്ധരിപ്പിച്ച് സർക്കാരിനെതിരായ സമരത്തിൽ ഉപകരണമാക്കാനാകുമോ എന്നാണ് കോൺഗ്രസിന്റെ കപടബുദ്ധി ശ്രമിക്കുന്നതെന്നും വിജയരാഘവൻ പറഞ്ഞു

Share this story