പുതിയതായി 3051 തസ്തികകൾ; ഈ സർക്കാർ സൃഷ്ടിച്ചത് 30,000 തസ്തികകളെന്ന് മുഖ്യമന്ത്രി

പുതിയതായി 3051 തസ്തികകൾ; ഈ സർക്കാർ സൃഷ്ടിച്ചത് 30,000 തസ്തികകളെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് 3051 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഈ സർക്കാർ സൃഷ്ടിച്ച സ്ഥിരം തസ്തികകളുടെ എണ്ണം 30,000 കടന്നു. താത്കാലിക തസ്തിക കൂടി ഉൾപ്പെടുത്തിയാൽ ഇത് അരലക്ഷത്തോളം വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു

ആരോഗ്യവകുപ്പിൽ 2027 തസ്തികകൾ സൃഷ്ടിക്കും. ഇതിൽ 1200 എണ്ണം ആരോഗ്യവകുപ്പ് ഡയറക്ടറുടെ കീഴിലും 527 എണ്ണം മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടറുടെ കീഴിലും 300 തസ്തികകൾ ആയുഷ് വകുപ്പിന് കീഴിലുമാണ്. മലബാർ കാൻസർ സെന്ററിന്റെ പ്രവർത്തനത്തിന് 33 തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ട്.

Share this story