കെ എസ് യു സമരത്തിനിടെ ആസൂത്രിത അക്രമം നടന്നു; പോലീസുകാരെ വളഞ്ഞിട്ട് മർദിച്ചുവെന്ന് മുഖ്യമന്ത്രി

കെ എസ് യു സമരത്തിനിടെ ആസൂത്രിത അക്രമം നടന്നു; പോലീസുകാരെ വളഞ്ഞിട്ട് മർദിച്ചുവെന്ന് മുഖ്യമന്ത്രി

സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന കെ എസ് യു സമരത്തിനിടെ നടന്ന അക്രമം ആസൂത്രിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ ആസൂത്രണം ചെയ്ത് അക്രമം നടത്തുകയായിരുന്നു. ജോലി ചെയ്യുന്ന പോലീസുകാർക്ക് നേരെയാണ് അക്രമമുണ്ടായത്. പോലീസുകാർ എന്തു ചെറ്റ് ചെയ്തുവെന്നും മുഖ്യമന്ത്രി ചോദിച്ചു

പോലീസിനെ വളഞ്ഞിട്ട് മർദിക്കുന്നതാണ് കണ്ടത്. പോലീസിനെ വളഞ്ഞിട്ടു മർദിക്കുമ്പോൾ സ്വാഭാവികമായും പോലീസ് അതിനെതിരെ പ്രതികരിക്കും. ഇപ്പോൾ ഇത് കൂടുതൽ പ്രശ്‌നങ്ങളിലെത്തിക്കാം എന്നാണ് ഇക്കൂട്ടർ കണക്കുകൂട്ടിയത്. എന്നാൽ പോലീസ് സംയമനം പാലിച്ചു.

ജനോപകരപ്രദമായ പദ്ധതികളും ക്ഷേമപ്രവർത്തനങ്ങളും മറച്ചുവെക്കുക എന്ന ഉദ്ദേശ്യത്തോട് കൂടിയാണ് ഇത്തരം ആസൂത്രിത അക്രമം നടത്തിയത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കലാണ് അക്രമത്തിന്റെ ഉദ്ദേശ്യം. സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന മറ്റൊരു സമരക്കാരെയും കെ എസ് യുക്കാർ ആക്രമിച്ചു. ഒരുതരം അഴിഞ്ഞാട്ടമാണ് ഇന്ന് നടന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു.

Share this story