സർക്കാരുമായി ഒരു കരാറും ഒപ്പിട്ടിട്ടില്ല; ചെന്നിത്തലയുടെ ആരോപണം തള്ളി ഇഎംസിസി കമ്പനി

സർക്കാരുമായി ഒരു കരാറും ഒപ്പിട്ടിട്ടില്ല; ചെന്നിത്തലയുടെ ആരോപണം തള്ളി ഇഎംസിസി കമ്പനി

മത്സ്യബന്ധനത്തിന് അയ്യായിരം കോടിയുടെ കരാർ സർക്കാർ ഒപ്പിട്ടുവെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം തള്ളി ഇഎംസിസി കമ്പനി. സർക്കാരുമായി ഒരു കരാറും ഇതുവരെ ഒപ്പിട്ടിട്ടില്ലെന്ന് ഇഎംസിസി കമ്പനി ഡയറക്ടർ ഷിബു വർഗീസ് പറഞ്ഞു. ഒരു രൂപ പോലും സർക്കാരിൽ നിന്ന് വാങ്ങുന്നില്ല

ആഴക്കടൽ മത്സ്യബന്ധന മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് ഇഎംസിസി. അമേരിക്കയിൽ രജിസ്റ്റർ ചെയ്ത കമ്പനിയിൽ കുടുംബാംഗങ്ങളും യു എസ് പൗരൻമാരുമുണ്ട്. അങ്കമാലി കേന്ദ്രീകരിച്ച് സബ്‌സിഡയറി കമ്പനി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഷിബു വർഗീസ് പറഞ്ഞു

മത്സ്യബന്ധന ബോട്ടുകൾ, വള്ളങ്ങൾ, വിൽപ്പന സ്റ്റാളുകൾ എന്ന നിർമിക്കാനാണ് പദ്ധതി. അയ്യായിരം കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നത് വിദേശ നിക്ഷേപം വഴിയാണ്. ഒരു രൂപയുടെ അഴിമതി പോലും പദ്ധതിയിലില്ല. സർക്കാരുമായി ഒരു കരാറും ഒപ്പിട്ടിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി.

Share this story