ഇഎംസിസി വിവാദം: മുഖ്യമന്ത്രിയെ കണ്ട് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ അതൃപ്തി അറിയിച്ചു

ഇഎംസിസി വിവാദം: മുഖ്യമന്ത്രിയെ കണ്ട് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ അതൃപ്തി അറിയിച്ചു

ഇഎംസിസി വിവാദത്തിൽ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ അതൃപ്തി അറിയിച്ചു. ഇന്ന് രാവിലെയാണ് മുഖ്യമന്ത്രിയുമായി മന്ത്രി കൂടിക്കാഴ്ച നടത്തിയത്. കരാറുമായി ഫിഷറീസ് വകുപ്പിന് നേരിട്ട് ബന്ധമില്ല. വകുപ്പ് ഒരു ധാരണാപത്രവും ഉണ്ടാക്കിയിട്ടില്ല. ഉദ്യോഗസ്ഥരെ സംബന്ധിച്ചും മന്ത്രി മുഖ്യമന്ത്രിക്ക് പരാതി നൽകി

കേരളാ ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ മുഖ്യമന്ത്രിക്ക് കീഴിൽ വരുന്നതാണ്. വ്യവസായ വകുപ്പിന് കീഴിലുള്ള കിൻഫ്രയാണ് പദ്ധതിക്ക് നാല് ഏക്കർ ഭൂമി നൽകിയത്. ഫിഷറീസ് വകുപ്പിന് ഇതുമായി ബന്ധമില്ല. എന്നിട്ടും ആരോപണം ഫിഷറീസ് വകുപ്പിലേക്ക് തിരിച്ചുവിടാൻ ബോധപൂർവം ശ്രമം നടക്കുന്നു.

ട്രോളറുകൾ നിർമിക്കുന്നതിന് വ്യാവസായികാടിസ്ഥാനത്തിലാണ് കരാർ. ആഴക്കടൽ മത്സ്യബന്ധനം ഇതിൽ ഉൾപ്പെടുന്നതല്ലെന്നും മന്ത്രി പറയുന്നു. താനാണ് കരാറിന് പിന്നിലെന്ന പ്രതീതി സമൂഹത്തിലുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Share this story