കൈപ്പത്തിയിൽ താമര വിരിയിക്കാൻ ബിജെപിക്ക് അറിയാം; ശ്രീധരൻ പറഞ്ഞതും ഇതെന്ന് കോടിയേരി

കൈപ്പത്തിയിൽ താമര വിരിയിക്കാൻ ബിജെപിക്ക് അറിയാം; ശ്രീധരൻ പറഞ്ഞതും ഇതെന്ന് കോടിയേരി

ബിജെപിയിൽ ചേർന്ന ഇ ശ്രീധരനെതിരെ സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായി വന്നോട്ടെയെന്നാണ് ശ്രീധരൻ ഇന്ന് പറഞ്ഞത്. ഇതാണ് കേരളത്തിൽ നടക്കുന്ന അടിയൊഴുക്ക്. എൽ ഡി എഫിനെ തകർക്കലാണ് ആർ എസ് എസ് ലക്ഷ്യം

യുഡിഎഫ് വരട്ടെ എന്ന് പറയുന്നത് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയാണ്. ഒരു തെരഞ്ഞെടുപ്പും കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ ആവർത്തനമാകില്ല. പക്ഷേ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂണ്ടുപലകയാണ്. ഇടതുപക്ഷ പ്രവർത്തകർ ജാഗ്രത പാലിച്ചാൽ തുടർ ഭരണമുണ്ടാകും.

ബിജെപിക്ക് പിൻസീറ്റ് ഡ്രൈവിംഗ് നടത്താൻ കഴിയുന്ന സർക്കാരുണ്ടാകണമെന്നാണ് ആഗ്രഹം. തൂക്കുസഭയുണ്ടാകണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. കേരളത്തിൽ കോൺഗ്രസ് വിജയിച്ചാൽ അവർക്ക് പ്രശ്‌നമില്ല. കൈപ്പത്തിയിൽ താമര വിരിയിക്കാൻ അവർക്കറിയാം.

റാങ്ക് ഹോൾഡേഴ്‌സ് സമരം കോൺഗ്രസ് നടത്തുന്ന ആസൂത്രിത സമരമാണ്. കല്ലുംവടിയും ഉപയോഗിച്ച് സർക്കാരിനെ വീഴ്ത്താമെന്ന് കരുതേണ്ട. സമരം തീർക്കാൻ പ്രതിപക്ഷം ആത്മാർഥമായി ആഗ്രഹിക്കുന്നില്ലെന്നും കോടിയേരി പറഞ്ഞു.

Share this story