പി സി സി സമരം: തുടർ ചർച്ചകളിൽ സമവായമാകുമെന്ന് മുഖ്യമന്ത്രി; സമാധാനപരമായി സമരം തുടരട്ടെ

പി സി സി സമരം: തുടർ ചർച്ചകളിൽ സമവായമാകുമെന്ന് മുഖ്യമന്ത്രി; സമാധാനപരമായി സമരം തുടരട്ടെ

ഉദ്യോഗാർഥികളുമായുള്ള തുടർ ചർച്ചകളിൽ സമവായമാകുമെന്ന പ്രതീക്ഷയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പി എസ് സി സമരത്തെ മറ്റൊരു തലത്തിലേക്ക് മാറ്റുകയാണ് ചിലരെന്ന് മുഖ്യമന്ത്രി ആരോപിച്ചു

ഉദ്യോഗാർഥികൾ ചില തെറ്റിദ്ധാരണയിൽ കുടുങ്ങി. ചർച്ചയിൽ പങ്കെടുത്തവരോട് സംസാരിച്ച ശേഷം കൂടുതൽ പ്രതികരിക്കാം. സമാധാനപരമായി സമരം തുടരുമെന്ന ഉദ്യോഗാർഥികൾ പറഞ്ഞതിനെ സ്വാഗതം ചെയ്യുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

തങ്ങളുടെ ആവശ്യങ്ങൾ ന്യായമാണെന്നും ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പരിശോധിക്കാമെന്ന് ഉറപ്പ് നൽകിയതായുമാണ് ചർച്ചക്ക് ശേഷം ഉദ്യോഗാർഥികൾ പറഞ്ഞത്. ദക്ഷിണമേഖലാ ഐജിയും ആഭ്യന്തര സെക്രട്ടറിയുമാണ് സർക്കാരിനെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തത്.

സമരം 26ാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് സർക്കാർ ചർച്ചക്ക് തയ്യാറായത്. സർക്കാരുമായി സംസാരിച്ച് ഉദ്യോഗാർഥികൾക്ക് അനുകൂലമായ ഉത്തരവ് നൽകാൻ ശ്രമിക്കാമെന്ന് ചർച്ചയിൽ ഉദ്യോഗസ്ഥർ അറിയിച്ചു

ഇതുവരെ നടന്നതിൽ ഏറെ സന്തോഷം നൽകിയ ചർച്ചയാണ് ഇന്ന് നടന്നത്. ചർച്ചകളിൽ സന്തോഷമുണ്ടെങ്കിലും സമരം തുടരും. കൃത്യമായി ഉത്തരം കിട്ടുന്നതുവരെ സമാധാനപരമായി സമരം തുടരും. സർക്കാരിനെ വിശ്വാസം ഇല്ലാത്തതു കൊണ്ടല്ല. ആവശ്യങ്ങളിൽ ഉത്തരവിറങ്ങുന്നത് വരെ സമരം തുടരേണ്ടതുണ്ട്. എന്തായാലും ശുഭപ്രതീക്ഷ നൽകിയ ചർച്ചയാണിതെന്നും ഉദ്യോഗാർഥികൾ പറഞ്ഞു.

Share this story