ശുഭപ്രതീക്ഷ നൽകുന്ന ചർച്ച, ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഉറപ്പ് നൽകിയെന്നും ഉദ്യോഗാർഥികൾ

ശുഭപ്രതീക്ഷ നൽകുന്ന ചർച്ച, ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഉറപ്പ് നൽകിയെന്നും ഉദ്യോഗാർഥികൾ

സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന പി എസ് സി ഉദ്യോഗാർഥികളുമായി സർക്കാർ പ്രതിനിധികൾ നടത്തിയ ചർച്ച പൂർത്തിയായി. തങ്ങളുടെ ആവശ്യങ്ങൾ ന്യായമാണെന്നും ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പരിശോധിക്കാമെന്ന് ഉറപ്പ് നൽകിയതായും ചർച്ചക്ക് ശേഷം ഉദ്യോഗാർഥികൾ പറഞ്ഞു

ദക്ഷിണമേഖലാ ഐജിയും ആഭ്യന്തര സെക്രട്ടറിയുമാണ് സർക്കാരിനെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തത്. സമരം 26ാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് സർക്കാർ ചർച്ചക്ക് തയ്യാറായത്. സർക്കാരുമായി സംസാരിച്ച് ഉദ്യോഗാർഥികൾക്ക് അനുകൂലമായ ഉത്തരവ് നൽകാൻ ശ്രമിക്കാമെന്ന് ചർച്ചയിൽ ഉദ്യോഗസ്ഥർ അറിയിച്ചു

ഇതുവരെ നടന്നതിൽ ഏറെ സന്തോഷം നൽകിയ ചർച്ചയാണ് ഇന്ന് നടന്നത്. ചർച്ചകളിൽ സന്തോഷമുണ്ടെങ്കിലും സമരം തുടരും. കൃത്യമായി ഉത്തരം കിട്ടുന്നതുവരെ സമാധാനപരമായി സമരം തുടരും. സർക്കാരിനെ വിശ്വാസം ഇല്ലാത്തതു കൊണ്ടല്ല. ആവശ്യങ്ങളിൽ ഉത്തരവിറങ്ങുന്നത് വരെ സമരം തുടരേണ്ടതുണ്ട്. എന്തായാലും ശുഭപ്രതീക്ഷ നൽകിയ ചർച്ചയാണിതെന്നും ഉദ്യോഗാർഥികൾ പറഞ്ഞു.

Share this story