റബറിന്റെ താങ്ങുവില 170 രൂപയാക്കി സർക്കാർ ഉത്തരവിറക്കി; ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ

റബറിന്റെ താങ്ങുവില 170 രൂപയാക്കി സർക്കാർ ഉത്തരവിറക്കി; ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ

റബറിന്റെ താങ്ങുവില 170 രൂപയാക്കി ഉയർത്തി. ഇതുസംബന്ധിച്ച് ധനവകുപ്പ് ഉത്തരവിറക്കി. വിലസ്ഥിരതാ പദ്ധതിയുടെ ഭാഗമായി നേരത്തെ റബറിന് 150 രൂപയാണ് സംഭരണ വിലയായി നിശ്ചയിച്ചിരുന്നത്.

കഴിഞ്ഞ ബജറ്റിലാണ് താങ്ങുവില വർധിപ്പിച്ചത്. ഏപ്രിൽ ഒന്ന് മുതൽ സംസ്ഥാനത്തെ റബർ കർഷകർക്ക് സംഭരണനിരക്കായി 170 രൂപ ലഭിക്കും. റബറിന്റെ വിൽപ്പനനിരക്ക് താഴ്ന്നാലും കിലോയ്ക്ക് 170 രൂപ ഉറപ്പാക്കാനുള്ള തുക സർക്കാർ സബ്‌സിഡിയായി ലഭിക്കും.

Share this story