ഇഎംസിസിയുമായുള്ള വിവാദ ധാരണാപത്രം റദ്ദാക്കാൻ മുഖ്യമന്ത്രിയുടെ ഉത്തരവ്

ഇഎംസിസിയുമായുള്ള വിവാദ ധാരണാപത്രം റദ്ദാക്കാൻ മുഖ്യമന്ത്രിയുടെ ഉത്തരവ്

ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഇഎംസിസിയുമായുള്ള വിവാദ ധാരണാപത്രം റദ്ദാക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടു. ധാരണാപത്രം റദ്ദാക്കാനും കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്താനും മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്

ആഴക്കടൽ മത്സ്യബന്ധനത്തിന് സംസ്ഥാന സർക്കാരോ ഏതെങ്കിലും വകുപ്പുകളോ അനുമതി നൽകുകയോ ധാരണാപത്രം ഒപ്പിടുകയോ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഏതെങ്കിലും കമ്പനിയോ പൊതുമേഖലാ സ്ഥാപനമോ ധാരണാപത്രം ഒപ്പിട്ടിട്ടുണ്ടെങ്കിൽ അത് പിന്നീടാണ് സർക്കാരിന്റെ പരിഗണനക്ക് വരിക. അപ്പോഴാണ് നിയമപരമായ പരിശോധന നടത്തുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു

ആരോപണങ്ങൾക്ക് പിന്നിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇഎംസിസി പ്രതിനിധികളും തമ്മിലുള്ള ഗൂഢാലോചനയാണെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ നേരത്തെ പറഞ്ഞിരുന്നു. സർക്കാരിന്റെ മത്സ്യനയപ്രകാരം ആഴക്കടൽ ട്രോളറുകൾ അനുവദീനയമല്ല. എന്നാൽ കേരളാ ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ ഇതിൽ എങ്ങനെ പങ്കുചേർന്നുവെന്നതിൽ വ്യക്തതയില്ല

Share this story