കൂടം തറവാട്ടിലെ മരണങ്ങളിൽ ദൂരൂഹത വർധിക്കുന്നു: ജയമാധവൻ നായരുടേത് അസ്വാഭാവിക മരണമെന്ന് തെളിഞ്ഞു

കൂടം തറവാട്ടിലെ മരണങ്ങളിൽ ദൂരൂഹത വർധിക്കുന്നു: ജയമാധവൻ നായരുടേത് അസ്വാഭാവിക മരണമെന്ന് തെളിഞ്ഞു

കരമന കൂടം തറവാട്ടിലെ ജയമാധവൻ നായരുടെ മരണം ദുരൂഹമെന്ന് ക്രൈംബ്രാഞ്ച്. സ്വാഭവിക മരണമല്ലെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി. കേസിൽ കൊലപാതക കുറ്റം ചുമത്താൻ കോടതിയിൽ അപേക്ഷ നൽകി. കാര്യസ്ഥൻ രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യും

കൂടത്തായി മോഡൽ കൊലപാതക പരമ്പര അരങ്ങേറിയെന്ന് സംശയിക്കുന്ന വീടാണ് കൂടം തറവാട്. അഞ്ച് പേരാണ് കുടുംബത്തിൽ കൊല്ലപ്പെട്ടത്. ജയമാധവൻ നായരുടേതായിരുന്നു അവസാന മരണം. മരണശേഷം നൂറു കോടിയോളം വിലവരുന്ന സ്വത്തുക്കൾ കാര്യസ്ഥനായ രവീന്ദ്രൻ നായരും അകന്ന ബന്ധുക്കളും ചേർന്ന് പങ്കിട്ടെടുത്തതോടെയാണ് ദുരൂഹത വർധിച്ചത്.

അബോധാവസ്ഥയിൽ വീട്ടിൽ കണ്ടെത്തിയ ജയമാധവൻ നായരെ ഓട്ടോയിൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചുവെന്നായിരുന്നു രവീന്ദ്രൻ നായരുടെ മൊഴി. മരണത്തിന് മുമ്പ് സ്വത്തുക്കൾ വിൽക്കാൻ തനിക്ക് അനുമതി പത്രം നൽകിയതായും രവീന്ദ്രൻ പറഞ്ഞിരുന്നു.

Share this story