യുഡിഎഫ് നേതൃത്വവുമായി ചർച്ച നടത്തിയെന്ന് കാരാട്ട് റസാഖ്; എൽ ഡി എഫിൽ നല്ല പരിഗണന ലഭിക്കുന്നുണ്ട്

യുഡിഎഫ് നേതൃത്വവുമായി ചർച്ച നടത്തിയെന്ന് കാരാട്ട് റസാഖ്; എൽ ഡി എഫിൽ നല്ല പരിഗണന ലഭിക്കുന്നുണ്ട്

യുഡിഎഫ് നേതൃത്വവുമായി ചർച്ച നടത്തിയെന്ന് സ്ഥിരീകരിച്ച് കാരാട്ട് റസാഖ് എംഎൽഎ. യുഡിഎഫ് സംസ്ഥാന നേതാക്കളാണ് ചർച്ച നടത്തിയത്. മുസ്ലീം ലീഗിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ പ്രാദേശിക ലീഗ് നേതാക്കൾക്ക് തന്നോടുള്ള എതിർപ്പ് അറിയിച്ചുവെന്നും കാരാട്ട് റസാഖ് പറഞ്ഞു

സംസ്ഥാന നേതാക്കളെ വെല്ലുവിളിച്ചാണ് കൊടുവള്ളിയിലെ ലീഗ് നേതൃത്വത്തിന്റെ പ്രവർത്തനം. പിടിഎ റഹീമിനെ തിരികെ എത്തിക്കാനും ലീഗ് നേതൃത്വം ശ്രമിക്കുന്നുണ്ട്. യുഡിഎഫ് നേതാക്കൾ ചർച്ച നടത്തിയ കാര്യം എൽ ഡി എഫിനെ അറിയിച്ചിട്ടുണ്ട്. എൽ ഡി എഫിൽ തനിക്ക് നല്ല പരിഗണനയാണ് ലഭിക്കുന്നതെന്നും കാരാട്ട് റസാഖ് പറഞ്ഞു.

Share this story