പതിനാറ് സീറ്റ് വേണമെന്ന നിലപാടിലുറച്ച് കേരളാ കോൺഗ്രസ് എം; കൂടുതൽ സീറ്റിന് അർഹതയുണ്ടെന്ന് പാർട്ടി
നിയമസഭാ തെരഞ്ഞെടുപ്പിൽ 16 സീറ്റ് വേണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നതായി കേരളാ കോൺഗ്രസ് എം. ഇടതുമുന്നണിയിൽ പതിനാറ് സീറ്റ് ആവശ്യപ്പെടും. കൂടുതൽ സീറ്റിന് പാർട്ടിക്ക് അർഹതയുണ്ട്.
മാണി സി കാപ്പൻ പാലായിൽ തിരിച്ചടിയാകില്ല. പാർട്ടിയുടെ കരുത്ത് വർധിച്ചതായും കേരളാ കോൺഗ്രസ് എം നേതാവ് സ്റ്റീഫൻ ജോർജ് പറഞ്ഞു. സിപിഎമ്മിന്റെ ഘടകകക്ഷികളുമായി സിപിഎമ്മിന്റെ സീറ്റ് ചർച്ച ഇന്ന് ആരംഭിക്കുകയാണ്
ഓരോ പാർട്ടിയുമായി പ്രത്യേകമായാകും ചർച്ച. നേരത്തെ സിപിഐയുമായി പ്രാഥമിക ചർച്ച നടത്തിയിരുന്നു. ഇതിലുണ്ടായ ധാരണയുടെ അടിസ്ഥാനത്തിലാണ് മറ്റ് പാർട്ടികളുമായി ചർച്ച നടത്തുന്നത്.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
