ശ്രീധരൻ ബിജെപിക്ക് മുതൽക്കൂട്ട്; വിജയസാധ്യതയുള്ള ഒട്ടേറെ മണ്ഡലങ്ങൾ കേരളത്തിലുണ്ടെന്ന് കെ സുരേന്ദ്രൻ

ശ്രീധരൻ ബിജെപിക്ക് മുതൽക്കൂട്ട്; വിജയസാധ്യതയുള്ള ഒട്ടേറെ മണ്ഡലങ്ങൾ കേരളത്തിലുണ്ടെന്ന് കെ സുരേന്ദ്രൻ

ബിജെപിക്ക് മുതൽക്കൂട്ടാണ് ഇ ശ്രീധരനെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ശ്രീധരന്റെ താത്പര്യം കൂടി അനുസരിച്ചാകും മത്സരിക്കുന്ന മണ്ഡലം തീരുമാനിക്കുക. ശ്രീധരന് വിജയസാധ്യതയുള്ള ഒട്ടേറെ മണ്ഡലങ്ങൾ കേരളത്തിലുണ്ട്

താൻ മത്സരിക്കുന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. സ്വർണക്കടത്ത് വിവാദം അവസാനിച്ചിട്ടില്ല. ജാമ്യം ലഭിക്കുന്നത് സ്വാഭാവിക നടപടി മാത്രമാണ്. തെരഞ്ഞെടുപ്പിൽ വിഷയം ബിജെപി ഉയർത്തിക്കാട്ടും. എം ശിവശങ്കർ മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്തതിന് തെളിവുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു

വിജയയാത്രക്ക് മുന്നോടിയായി സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് കാസർകോട് നിന്നാണ് യാത്ര ആരംഭിക്കും. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യാത്ര ഉദ്ഘാടനം ചെയ്യും.

Share this story