ജനങ്ങളെ ബാധിക്കുന്ന ഒരു പ്രശ്‌നവും പരാമർശിക്കാതെയാണ് യോഗി ഇല്ലാത്ത ലൗ ജിഹാദിനെ കുറിച്ച് സംസാരിക്കുന്നത്: വിജയരാഘവൻ

ജനങ്ങളെ ബാധിക്കുന്ന ഒരു പ്രശ്‌നവും പരാമർശിക്കാതെയാണ് യോഗി ഇല്ലാത്ത ലൗ ജിഹാദിനെ കുറിച്ച് സംസാരിക്കുന്നത്: വിജയരാഘവൻ

ന്യൂനപക്ഷ ജനവിഭാഗങ്ങൾ അരക്ഷിതരായി കഴിയുന്ന സംസ്ഥാനമാണ് യോഗി ആദിത്യനാഥിന്റെ ഉത്തർപ്രദേശെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. പശുവിന്റെ പേരിൽ ദളിതരെ ആക്രമിക്കുക, മുസ്ലിം ജനവിഭാഗങ്ങളെ തെരുവിലിട്ട് തല്ലിക്കൊല്ലുക തുടങ്ങിയ സാഹചര്യങ്ങളാണ് യുപിയിലുള്ളത്. അതൊന്നും കേരളത്തിൽ പറ്റില്ലെന്ന കാര്യം ബിജെപി നേതാക്കൾ ഒഴിവുള്ളപ്പോൾ യോഗിക്ക് പറഞ്ഞു കൊടുക്കുന്നത് നല്ലതായിരിക്കുമെന്ന് വിജയരാഘവൻ പറഞ്ഞു

പെട്രോൾ വിലവർധന, തൊഴിലില്ലായ്മ തുടങ്ങി ജനങ്ങളെ ബാധിക്കുന്ന ഒരു പ്രശ്‌നങ്ങളെയും കുറിച്ച് പരാമർശിക്കാതെയാണ് ബിജെപി നേതാക്കൾ ലൗ ജിഹാദ് പോലെ ഇല്ലാത്ത കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്നത്. ജി എസ് ടി എന്നാൽ ഫെഡറലിസത്തെ തകർക്കുന്ന ഏർപ്പാടാണ്. പെട്രോളിന് വില വർധിപ്പിച്ച് അതുംകൂടി പിടിച്ചെടുക്കാനാണ് ജി എസ് ടിയിൽ ഉൾപ്പെടുത്തുമെന്ന് പറയുന്നത്.

കേരളത്തിലുള്ളത് പ്രൊ ബിജെപി കോൺഗ്രസാണ്. ഒരു സംസ്ഥാനത്തും അവിടുത്തെ സാഹചര്യങ്ങൾക്കനുസരിച്ച് വ്യത്യാസമുണ്ടാകും. സർവേകൾ കണ്ട് കുഴിയിൽ ചാടാൻ ഇടതുപക്ഷം തുനിയില്ലെന്നും വിജയരാഘവൻ വ്യക്തമാക്കി.

Share this story