ആലപ്പുഴ മണ്ണഞ്ചേരിയിൽ 48കാരൻ കുത്തേറ്റ് മരിച്ചു; അയൽവാസിയായ 22കാരി കസ്റ്റഡിയിൽ
ആലപ്പുഴ മണ്ണഞ്ചേരിയിൽ അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിനിടെ 48കാരൻ കുത്തേറ്റ് മരിച്ചു. പനയ്ക്കൽ പട്ടാട്ടുചിറ കുഞ്ഞുമോനാണ് മരിച്ചത്. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന 22കാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു
കുഞ്ഞുമോന്റെ ഭാര്യ ബിന്ദു, മകൾ 19കാരി നയന എന്നിവർക്കും പരുക്കേറ്റു. ഇവർ ചികിത്സയിലാണ്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് അക്രമം നടന്നത്.
ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തുമ്പോൾ കുഞ്ഞുമോൻ കുത്തേറ്റ കിടക്കുകയായിരുന്നു. ബിന്ദുവിന്റെ നെഞ്ചിലും നയനയുടെ കൈയിലും കുത്തേറ്റിരുന്നു
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
