അൺലോക്ക് ചട്ടലംഘനം: കേരളത്തിലേക്കുള്ള റോഡുകൾ അടച്ചുപൂട്ടി കർണാടക

അൺലോക്ക് ചട്ടലംഘനം: കേരളത്തിലേക്കുള്ള റോഡുകൾ അടച്ചുപൂട്ടി കർണാടക

കേരളത്തിലേക്കുള്ള റോഡുകൾ കർണാടക അടച്ചുപൂട്ടി. കൊവിഡ് വ്യാപനം ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനപാത അടക്കമുള്ള അതിർത്തി റോഡുകൾ കർണാടക അടച്ചത്. ദേശീയപാതയിലെ തലപ്പാടി ഉൾപ്പെടെയുള്ള നാലിടങ്ങളിൽ അതിർത്തി കടക്കുന്നവർക്ക് ആർ ടി പി സി ആർ പരിശോധന നിർബന്ധമാക്കിയിട്ടുമുണ്ട്

കേന്ദ്രത്തിന്റെ അൺലോക്ക് ചടങ്ങളുടെ ലംഘനമാണ് കർണാടക നടത്തുന്നത്. ദക്ഷിണ കന്നഡയോട് ചേർന്നുള്ള അതിർത്തികളിലെ 17 പാതികളിലും നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. ഇതിൽ 13 റോഡുകൾ അടച്ചു. തലപ്പാടി അടക്കമുള്ള നാല് പാതകളിൽ പരിശോധന നിർബന്ധവുമാക്കി

വയനാട് ബാവേലി ചെക്ക് പോസ്റ്റിലും കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ തടഞ്ഞു. ഇതോടെ കർണാടകയിൽ നിന്ന് കേരളത്തിലേക്കുള്ള വാഹനങ്ങൾ യാത്രക്കാരും തടഞ്ഞു.

ബസ് യാത്രക്കാർ ഉൾപ്പെടെയുള്ള സംസ്ഥാനന്തര യാത്രക്കാർക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമാണ്. അതിർത്തി കടന്നുപോകുന്ന വിദ്യാർഥികൾക്ക് ഉൾപ്പെടെ വലിയ പ്രതിസന്ധിയാണ് ഇത് സൃഷ്ടിച്ചിരിക്കുന്നത്.

Share this story