ചർച്ചകൾ പരാജയം; നാളെ കെഎസ്‌ആര്‍ടിസി പണിമുടക്ക്

ചർച്ചകൾ പരാജയം; നാളെ കെഎസ്‌ആര്‍ടിസി പണിമുടക്ക്

ശമ്പള പരിഷ്‌ക്കരണമടക്കമുള്ള ആവശ്യങ്ങൾ ഉയർത്തി കെഎസ്‌ആര്‍ടിസി എംഡി ബിജു പ്രഭാകറുമായി ഇന്ന് നടത്തിയ ചർച്ചയും പരാജയമായതോടെ കെഎസ്‌ആര്‍ടിസിയിലെ പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ നാളെ സൂചനാ പണിമുടക്ക് നടത്തും. യുഡിഎഫ് അനുകൂല സംഘടനകളാണ് പണിമുടക്ക് നടത്തുക.

സ്വതന്ത്ര കമ്പനിയായ സ്വിഫ്റ്റ് രൂപീകരിക്കുന്നതോടെ കെഎസ്‌ആര്‍ടിസിയുടെ തകര്‍ച്ച പൂര്‍ണമാകുമെന്നു പ്രതിപക്ഷ യൂണിയനുകള്‍ വിമർശിച്ചു. എന്നാൽ പണിമുടക്ക് രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടിൽ ഭരണാനൂകൂല സംഘടനയായ കെഎസ്‌ആര്‍ടിഇഎ സര്‍ക്കാര്‍ പ്രഖ്യാപിച്ച പരിഷ്‌കരണ നടപടികള്‍ വിശ്വാസത്തിലെടുക്കുന്നുവെന്നും നാളത്തെ പണിമുടക്കില്‍ പങ്കെടുക്കില്ലെന്നും വ്യക്തമാക്കി.

Share this story