കോൺഗ്രസിലേക്കില്ല; പുതിയ പാർട്ടി രൂപീകരിക്കുമെന്ന് മാണി സി കാപ്പൻ

കോൺഗ്രസിലേക്കില്ല; പുതിയ പാർട്ടി രൂപീകരിക്കുമെന്ന് മാണി സി കാപ്പൻ

കോൺഗ്രസിൽ ചേരാനില്ലെന്ന് എൻസിപി വിട്ട മാണി സി കാപ്പൻ. സ്വന്തം പാർട്ടി രൂപീകരിച്ച് യുഡിഎഫുമായി സഹകരിക്കാനാണ് ഉദ്ദേശം. കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കണമെന്നത് മുല്ലപ്പള്ളിയുടെ മാത്രം അഭിപ്രായമാണെന്നും കാപ്പൻ പറഞ്ഞു

പുതിയ പാർട്ടിയുമായി മുന്നോട്ടു പോകുമ്പോൾ മൂന്ന് സീറ്റോളം ലഭിക്കുമെന്നാണ് പ്രതീക്ഷ. തന്റെ നിലപാട് ഹൈക്കമാൻഡിനെ അറിയിച്ചതായും കാപ്പൻ പറഞ്ഞു. പാലാ സീറ്റിനെ ചൊല്ലിയാണ് കാപ്പൻ എൻസിപിയിൽ നിന്ന് പുരത്തുപോന്നത്.

Share this story