കള്ളക്കാവി ഉടുത്ത പൂച്ച സന്ന്യാസി; യോഗി ആദിത്യനാഥ് വങ്കനും കഴിവു കെട്ടവനുമെന്ന് മന്ത്രി എം എം മണി

കള്ളക്കാവി ഉടുത്ത പൂച്ച സന്ന്യാസി; യോഗി ആദിത്യനാഥ് വങ്കനും കഴിവു കെട്ടവനുമെന്ന് മന്ത്രി എം എം മണി

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വിമർശനവുമായി മന്ത്രി എം എം മണി. വങ്കനും രാജ്യത്തേറ്റവും കഴിവുകെട്ടവനുമായ മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്. ശ്രീനാരായണ ഗുരുവിനെ കുറിച്ച് പറയാൻ യോഗിക്ക് എന്ത് യോഗ്യതയുണ്ടെന്നും മന്ത്രി ചോദിച്ചു

കള്ളക്കാവിയുടുത്ത പൂച്ച സന്ന്യാസിയാണ് യോഗി ആദിത്യനാഥ്. യുപിയിലെ പാവപ്പെട്ട പെൺകുട്ടികളെ പീഡിപ്പിച്ച് കൊല്ലുന്നവർക്ക് ഒത്താശ ചെയ്യുന്ന മുഖ്യമന്ത്രിയാണ് യോഗിയെന്നും മന്ത്രി പറഞ്ഞു

കെ സുരേന്ദ്രൻ നയിക്കുന്ന വിജയയാത്ര കാസർകോട് ഉദ്ഘാടനം ചെയ്യാനെത്തിയത് യോഗി ആദിത്യനാഥ് ആയിരുന്നു. പതിവ് പോലെ ലൗ ജിഹാദിനെ കുറിച്ചും ന്യൂനപക്ഷ വിരുദ്ധ പരാമർശങ്ങളൊക്കെ ചേർത്തായിരുന്നു യോഗി ആദിത്യനാഥിന്റെ പ്രസംഗം.

Share this story