കുന്നത്തൂർ എംഎൽഎ കോവൂർ കുഞ്ഞുമോനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

കുന്നത്തൂർ എംഎൽഎ കോവൂർ കുഞ്ഞുമോനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

കുന്നത്തൂർ എംഎൽഎ കോവൂർ കുഞ്ഞുമോനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ആർ എസ് പി ലെനിനിസ്റ്റിൽ നിന്ന് കുഞ്ഞുമോനെ പുറത്താക്കിയതായി സംസ്ഥാന സെക്രട്ടറി ബാലദേവാണ് അറിയിച്ചത്.

കുന്നത്തൂരിൽ കുഞ്ഞുമോന് സീറ്റ് നൽകിയാൽ ആർ എസ് പി ലെനിനിസ്റ്റ് മറ്റൊരു സ്ഥാനാർഥിയെ നിർത്തുമെന്നും ബാലദേവ് മുന്നറിയിപ്പ് നൽകി. എംഎൽഎ പാർട്ടിയെ തകർത്തു. പാർട്ടിക്ക് ലഭിക്കേണ്ട ബോർഡ്, കോർപറേഷൻ സ്ഥാനങ്ങൾ നഷ്ടമാക്കിയെന്നും ബാലദേവ് പറഞ്ഞു

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായാണ് കുഞ്ഞുമോൻ മത്സരിച്ചിരുന്നത്. തെരഞ്ഞെടുപ്പിന് ശേഷമാണ് പാർട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിച്ചത്.

Share this story