കോൺഗ്രസ് മെല്ലെ ഇല്ലാതാകുന്നു, ബിജെപിയിലേക്ക് പോകാൻ ആഗ്രഹിക്കുന്നവരുടെ കൂട്ടമായി മാറി: വിജയരാഘവൻ

Share with your friends

കോൺഗ്രസ് മെല്ലെ ഇല്ലാതാകുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. കോൺഗ്രസിന്റെ പ്രധാനപ്പെട്ട സംസ്ഥാനങ്ങളിൽ അവർക്ക് പിടിച്ചു നിൽക്കാനാകുന്നില്ല. എംഎൽഎമാർ അനായാസം ബിജെപിയിലേക്ക് പോകുകയാണ്. കോൺഗ്രസിന്റെ നേതൃത്വം ഇന്ന് ബിജെപിയിലേക്ക് പോകാൻ ആഗ്രഹിക്കുന്നവരുടെ കൂട്ടമായി മാറിയെന്നും വിജയരാഘവൻ പരഞ്ഞു

ഏത് കോൺഗ്രസ് നേതാവും ഏത് നിമിഷവും ബിജെപിയിലേക്ക് പോകുമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. നേതൃത്വത്തെ തന്നെ അനുയായികൾക്ക് വിശ്വസിക്കാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. അതുകൊണ്ട് തന്നെ ഇടതുപക്ഷത്തിന്റെ പ്രസക്തി വർധിക്കുകയാണ്.

രാഹുൽ ഗാന്ധി കേരളത്തിൽ ട്രാക്ടർ റാലി നടത്തി. എന്നാൽ ബിജെപി കൊണ്ടുവന്ന നിയമങ്ങൾ നടപ്പാക്കുമെന്നാണ് അവരുടെ മാനിഫെസ്റ്റോയിൽ പറയുന്നത്. അവസരവാദ നിലപാടാണ് കർഷക പ്രശ്‌നത്തിലും കോൺഗ്രസ് സ്വീകരിക്കുന്നത്. അവസരവാദ രാഷ്ട്രീയം, മൃദുഹിന്ദുത്വം, കേരളത്തിൽ വന്നാൽ ബിജെപിയുമായും ജമാഅത്തെ ഇസ്ലാമിയുമായും ബന്ധം. ഇതൊക്കെയാകുമോ തെരഞ്ഞെടുപ്പിലും സ്വീകരിക്കുകയെന്ന് കോൺഗ്രസ് വ്യക്തമാക്കണം

ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ധാരണാപത്രം റദ്ദാക്കിയത് സർക്കാരിന്റെ സത്യസന്ധതയാണ് കാണിക്കുന്നത്. യഥാർഥത്തിൽ പ്രതിപക്ഷ നേതാവിന്റെ വിശ്വാസ്യതയാണ് ചോദ്യം ചെയ്യപ്പെടുന്നതെന്നും വിജയരാഘവൻ പറഞ്ഞു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!