ലാവ്‌ലിൻ കേസ് അട്ടിമറിക്കാൻ എ കെ ആന്റണിയും ടികെഎ നായരും ഗൂഢാലോചന നടത്തി: കെ സുരേന്ദ്രൻ

ലാവ്‌ലിൻ കേസ് അട്ടിമറിക്കാൻ എ കെ ആന്റണിയും ടികെഎ നായരും ഗൂഢാലോചന നടത്തി: കെ സുരേന്ദ്രൻ

ലാവ്‌ലിൻ കേസ് അട്ടിമറിക്കാൻ എ കെ ആന്റണിയും ഒന്നാം യുപിഎ കാലത്തെ പ്രധാനമന്ത്രിയുടെ ഉപദേശകനായിരുന്ന ടികെഎ നായരും ഗൂഢാലോചന നടത്തിയതായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. കണ്ണൂരിൽ വാർത്താ സമ്മേളനം നടത്തുകയായിരുന്നു സുരേന്ദ്രൻ

കേരള ചരിത്രത്തിലെ ഏറ്റവും വലിയ കൊള്ളയാണ് എസ് എൻ സി ലാവ്‌ലിൻ. എന്നാൽ കേസ് നീതിപൂർവമായി നടത്തപ്പെട്ടില്ല. കേരളത്തിലെ കോടതികളിൽ പിണറായി വിജയനെ രക്ഷിക്കാൻ ആസൂത്രിത ശ്രമം നടന്നു. 374 കോടി രൂപ ഖജനാവിന് നഷ്ടം വരുത്തിയ അഴിമതിക്കേസ് വിചാരണ കൂടാതെ തള്ളി.

എകെ ആന്റണി ഉൾപ്പെടെയുള്ള പല കോൺഗ്രസ് നേതാക്കളും പിണറായി വിജയനെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ദുരൂഹമായ പലകാര്യങ്ങളും കേസുമായി ബന്ധപ്പെട്ട് അന്ന് തന്നെ ഉയർന്നുവന്നിരുന്നു.

കേരളമൊഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും രാഷ്ട്രീയ നേതാക്കൾ ഉൾപ്പെട്ടിട്ടുള്ള കേസുകൾ വിചാരണ ചെയ്യപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ആർ ബാലകൃഷ്ണ പിള്ള രണ്ട് മാസം ജയിലിൽ കിടന്നതൊഴിച്ചാൽ കേരളത്തിൽ അഴിമതി ചെയ്തിട്ടുള്ള ഒരു രാഷ്ട്രീയ നേതാവ് പോലും വിചാരണ ചെയ്യപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടില്ലെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

Share this story